Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RSS Leadership

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം എ​സ്‌​ബി​ഐ ജീ​വ​ന​ക്കാ​രി​ലേ​ക്കും; ട്ര​സ്റ്റ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം

അ​യോ​ധ്യ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ ന​ട​ന്ന വ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക​ൾ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്താ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന എ​സ്‌​ബി​ഐ ജീ​വ​ന​ക്കാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന പെ​ട്ടി​ക​ളി​ലെ പ​ണം എ​ണ്ണു​ന്ന​തി​നാ​യി 14 അം​ഗ സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 11 പേ​ർ ബാ​ങ്ക് ജീ​വ​ന​ക്കാ​രും മൂ​ന്ന് പേ​ർ ട്ര​സ്റ്റ് അം​ഗ​ങ്ങ​ളു​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്ന​ത്.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​ക്കു​ക​യാ​ണ്. എ​സ്‌​ബി​ഐ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന ജോ​ലി പി​ന്നീ​ട് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഇ​ത് വ​ൻ ത​ട്ടി​പ്പി​ന് വ​ഴി​യൊ​രു​ക്കി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​നെ​തി​രെ​യും ബി​ജെ​പി-​ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​വും വി​മ​ർ​ശ​ന​വു​മാ​ണ് ഉ​യ​രു​ന്ന​ത്. സം​ഭാ​വ​ന തു​ക കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ട്ര​സ്റ്റ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ കൂ​ടു​ത​ൽ ഉ​ന്ന​ത​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

 

Latest News

Corehub Up